പിരിവ്

നിങ്ങളുടെ പക്കലുള്ള കാന്ത തട്ടിപ്പുകള്‍,കള്ളത്തരങ്ങള്‍,പൊള്ളത്തരങ്ങള്‍,നുണകള്‍,അയച്ചു തന്ന് സഹായിക്കുക : kanthamala@gmail.com

സമുദായത്തെ ഭിന്നിപ്പിക്കുകയും സ്വാര്ത്ഥ താല്പര്യത്തിന് വേണ്ടി, ന്യൂനപക്ഷ വിരുദ്ധരുമായുള്ള അവിശുദ്ധ കൂട്ടുകെട്ടും മുസ്ലിം സമൂഹത്തില് അനൈക്യത്തിന്റെ വിത്ത് പാകുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ കുതന്ത്രങ്ങള്ക്കെതിരെ സമുദായത്തെ ബോധവാന്മാരാക്കേണ്ടത് നമ്മുടെ ബാധ്യതയാണ്.
പ്രവാചകര് അരുളി: من خرج يفرق بين امتي فاضربوا عنقه. എന്റെ സമുദായത്തില് ഭിന്നിപ്പുണ്ടാക്കാന് ഒരാ‍ള് പുറപ്പെട്ടാല് അയാളുടെ പിരടി നിങ്ങള് വെട്ടുക. (ഹദീസ് ശരീഫ്)
ചുരുങ്ങിയ പക്ഷം ഇത്തരം കാപട്യങ്ങളും ദുഷ് ചെയ്തികളും വിളിച്ചു പറയേണ്ട ഒരു ബാധ്യത എനിക്കും നിങ്ങള്ക്കും ഉണ്ട്.
********************************************************************************************************************************

2010, ജൂൺ 10

റഹമതുല്ലഹ് ഖാസിമി പറഞ്ഞതും കാരന്തൂരികള്‍ പറയുന്നതും



വീഡിയോ അയച്ചു തന്നത് അലി അക്ബര്‍ എ കെ

തങ്ങള്‍ ഇടതുപക്ഷത്തിന് പിന്തുണ തീറെഴുതിക്കൊടുത്തിട്ടില്ല - കാന്തപുരം

സര്‍ക്കാര്‍ ചെയ്തതിനേക്കാള്‍ കൂടുതല്‍ ചെയ്യാത്തത് -കാന്തപുരം
Thursday, June 10, 2010
തിരുവനന്തപുരം: ഇടത് സര്‍ക്കാര്‍ ചെയ്ത കാര്യങ്ങളേക്കാള്‍ കൂടുതല്‍ ചെയ്യാത്തതാണെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍. നരേന്ദ്രന്‍ പാക്കേജിലെ ബാക്ക്‌ലോഗ് നികത്തല്‍ ഉള്‍പ്പെടെ സച്ചാര്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട പാലോളി കമ്മിറ്റിയുടെ ഭൂരിഭാഗം നിര്‍ദേശങ്ങളും നടപ്പായിട്ടില്ല. ന്യൂനപക്ഷ വര്‍ഗീയത വളരുകയാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അടിസ്ഥാനരഹിതമാണെന്നും കേസരി ട്രസ്റ്റിന്റെ മുഖാമുഖം പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.തീവ്രവാദത്തെയും വര്‍ഗീയതയെയും ഇസ്‌ലാം ശക്തമായി എതിര്‍ത്തിട്ടുണ്ട്. മുസ്‌ലിംസമുദായം വര്‍ഗീയതക്കുവേണ്ടി പ്രവര്‍ത്തിച്ചിട്ടില്ല. കേരളത്തില്‍ നടക്കുന്ന കൊലപാതകങ്ങളില്‍ ഭൂരിഭാഗവും രാഷ്ട്രീയകൊലപാതകങ്ങളാണ്. ഇതാണ് വലിയ ആപത്ത്.

ഭരണഘടനക്കും മതങ്ങള്‍ക്കുമെതിരായി രാഷ്ട്രീയക്കാര്‍ പ്രവര്‍ത്തിക്കുമ്പോള്‍ മതപണ്ഡിതന്മാര്‍ ഇടപെടും. ഇതിനെ മതമേധാവികള്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നതായി കാണേണ്ട. ഇവിടെ ജാതീയതയും വര്‍ഗീയതയും വളരുകയാണെന്ന് പൊതുവായി മുഖ്യമന്ത്രി പറഞ്ഞിരുന്നെങ്കില്‍ പ്രശ്‌നമില്ല. മുസ്‌ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ മാത്രം വര്‍ഗീയത വളരുകയാണെന്ന് പറഞ്ഞത് ശരിയായില്ല. തങ്ങള്‍ ഇടതുപക്ഷത്തിന് പിന്തുണ തീറെഴുതിക്കൊടുത്തിട്ടില്ല. ന്യായത്തിനാണ് പിന്തുണ. അവകാശങ്ങള്‍ അനുവദിച്ചുതരാത്തതുകൊണ്ടാണ് മുസ്‌ലിംലീഗിനെ എതിര്‍ത്തത്. അവരുടെ ഭാവിനടപടി എങ്ങനെയാവുമെന്ന് പരിശോധിച്ചായിരിക്കും തുടര്‍നിലപാട്. മൊത്തം മുസ്‌ലിംകളുടെ ശബ്ദമാണ് ലീഗെന്ന നിലപാട് തങ്ങള്‍ക്കില്ലെന്നും ചോദ്യത്തിന് മറുപടിയായി കാന്തപുരം കൂട്ടിച്ചേര്‍ത്തു.

ജമാഅത്തെ ഇസ്‌ലാമി പറയുന്നത് സമുദായത്തിന്റെ ശബ്ദമായി മുഴങ്ങിക്കേള്‍ക്കുന്നുണ്ടല്ലോയെന്ന ചോദ്യത്തിന് ജമാഅത്തെ ഇസ്‌ലാമിയും സോളിഡാരിറ്റിയും കടലാസ് സംഘടനകളാണെന്നായിരുന്നു മറുപടി. ജമാഅത്ത് രാഷ്ട്രീയ സംഘടനയാണെന്ന് 30 കൊല്ലം മുമ്പ് ഞങ്ങള്‍ പറഞ്ഞിട്ടുണ്ട്. അന്ന് അവരുടെ നേതാവിന്റെ വാദം വോട്ട് ചെയ്യരുതെന്നായിരുന്നു. ഇപ്പോള്‍ നേതാവിനെ തള്ളിപ്പറഞ്ഞുകൊണ്ടാണ് അവര്‍ തെരഞ്ഞെടുപ്പിനിറങ്ങുന്നത്. ജമാഅത്തിനെ രാഷ്ട്രീയത്തില്‍ വരാന്‍ അനുവദിച്ചുകൂടെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീകള്‍ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിന് തങ്ങള്‍ എതിരാണെന്നും എന്നാല്‍, മല്‍സരിക്കുന്ന സാഹചര്യമുണ്ടായാല്‍ നല്ലവരെ പിന്തുണക്കുമെന്നും കാന്തപുരം പറഞ്ഞു. സ്ത്രീകള്‍ പൊതുരംഗത്ത് ഇറങ്ങുന്നത് അംഗീകരിക്കില്ല. അതേസമയം, കള്ള് ഷാപ്പുകളും പലിശയിലധിഷ്ഠിതമായ ബാങ്കുകളും നിഷിദ്ധമാക്കിയതുപോലെ വോട്ട് ബഹിഷ്‌കരിച്ചാല്‍ ഞങ്ങള്‍ വിഡ്ഢികളാവും. ഞങ്ങള്‍ വോട്ട് ചെയ്തില്ലെങ്കിലും ഒരാള്‍ ജയിക്കുമെന്നതിനാല്‍ തമ്മില്‍ നല്ലവരെ പിന്തുണക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മാധ്യമം 10/06/2010

2010, ജൂൺ 9

ഖത്തീബിനെ വധിക്കാന്‍ ക്വട്ടേഷന്‍ സംഘത്തെ അയച്ചത് കാരന്തുരി സഅദി.


ചെമ്പരിക്ക ഖാസിയെ വധിക്കാന്‍ ക്വട്ടേഷന്‍ സംഘത്തെ അയച്ചത് ആരാണെന്ന് പുറത്ത് വരാനിരിക്കുന്നേയുള്ളൂ.
"ധന സമ്പാദനത്തിനും യാഥാസ്ഥിതികത നില നിര്‍ത്താനും മാത്രമാണ് കാന്തപുരത്തിന് താല്പര്യമുള്ളത്." എം ഗംഗാധരന്‍