പിരിവ്

നിങ്ങളുടെ പക്കലുള്ള കാന്ത തട്ടിപ്പുകള്‍,കള്ളത്തരങ്ങള്‍,പൊള്ളത്തരങ്ങള്‍,നുണകള്‍,അയച്ചു തന്ന് സഹായിക്കുക : kanthamala@gmail.com

സമുദായത്തെ ഭിന്നിപ്പിക്കുകയും സ്വാര്ത്ഥ താല്പര്യത്തിന് വേണ്ടി, ന്യൂനപക്ഷ വിരുദ്ധരുമായുള്ള അവിശുദ്ധ കൂട്ടുകെട്ടും മുസ്ലിം സമൂഹത്തില് അനൈക്യത്തിന്റെ വിത്ത് പാകുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ കുതന്ത്രങ്ങള്ക്കെതിരെ സമുദായത്തെ ബോധവാന്മാരാക്കേണ്ടത് നമ്മുടെ ബാധ്യതയാണ്.
പ്രവാചകര് അരുളി: من خرج يفرق بين امتي فاضربوا عنقه. എന്റെ സമുദായത്തില് ഭിന്നിപ്പുണ്ടാക്കാന് ഒരാ‍ള് പുറപ്പെട്ടാല് അയാളുടെ പിരടി നിങ്ങള് വെട്ടുക. (ഹദീസ് ശരീഫ്)
ചുരുങ്ങിയ പക്ഷം ഇത്തരം കാപട്യങ്ങളും ദുഷ് ചെയ്തികളും വിളിച്ചു പറയേണ്ട ഒരു ബാധ്യത എനിക്കും നിങ്ങള്ക്കും ഉണ്ട്.
********************************************************************************************************************************

2011, മേയ് 1

രാഷ്ട്രീയ സംഘടന രൂപവത്കരിക്കും -കാന്തപുരം

കോട്ടക്കല്‍: സമീപഭാവിയില്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍. കോഴിച്ചെന വരക്കല്‍ മുല്ലക്കോയതങ്ങള്‍ നഗറില്‍ നടന്ന രണ്ടുദിവസത്തെ സമസ്ത ഉലമ കോണ്‍ഫറന്‍സ് അംഗീകരിച്ച സമീപന രേഖയിലാണ് പ്രഖ്യാപനം.
അനാചാരക്കാര്‍ രാഷ്ട്രീയം കൈയടക്കുകയും സുന്നികളെ പരാജയപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുന്നതില്‍നിന്ന് പാഠമുള്‍ക്കൊണ്ട് അഹ്‌ലുസുന്നത്ത് വല്‍ ജമാഅത്തിന്റെ നേതൃത്വത്തില്‍ സമീപഭാവിയില്‍ രാഷ്ട്രീയ സംഘടന രൂപവത്കരിക്കും. മുസ്‌ലിം സമുദായത്തില്‍ രാഷ്ട്രീയബോധം വളര്‍ത്തുമെന്നും ധര്‍മാധിഷ്ഠിത രാഷ്ട്രീയം സമുദായത്തിന് ഉപയോഗപ്പെടുത്തുന്നതിനുവേണ്ട ഇടപെടലുകള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
തീവ്രവാദ-ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍നിന്നും മതരാഷ്ട്ര വാദത്തില്‍നിന്നും മുസ്‌ലിം സമുദായത്തെ അകറ്റുക, കേരളത്തില്‍ ഇസ്‌ലാമിക യൂനിവേഴ്‌സിറ്റി, കോഴിക്കോട് ആസ്ഥാനമായി ഇസ്‌ലാമിക മ്യൂസിയം, ഇസ്‌ലാമിക ധനകാര്യ സ്ഥാപനങ്ങള്‍, മുസ്‌ലിം സമുദായത്തില്‍ വിദ്യാഭ്യാസ നവോത്ഥാനം, ഇസ്‌ലാമിക ഗ്രന്ഥങ്ങളും പഠനങ്ങളും ശേഖരിച്ച് പ്രസിദ്ധീകരിക്കുക, ശരീഅത്ത് പഠനത്തിന് മാഗസിന്‍, കേരളത്തില്‍ ഏകീകൃത മഹല്ല് സംവിധാനത്തിന് നേതൃത്വം നല്‍കുക, ഇസ്‌ലാമിക ദഅ്‌വാരംഗം പരിഷ്‌കരിക്കുക, ഖാദി, ഖതീബ്, മുദരിസ്, മുതഅല്ലിം എന്നിവര്‍ക്ക് പ്രബോധന പരിശീലനം നല്‍കുക, വിദ്യാര്‍ഥികളെ പ്രബുദ്ധരാക്കുക, പ്രബോധകരായ പണ്ഡിതര്‍ക്ക് പെന്‍ഷന്‍ പദ്ധതി, സുന്നി ഐക്യത്തിനും മുസ്‌ലിം സമുദായത്തിന്റെ മുന്നേറ്റത്തിനും ശ്രമങ്ങള്‍, മതപരിഷ്‌കരണ പ്രവര്‍ത്തനങ്ങളെ ചെറുക്കുക, സ്ത്രീസമൂഹത്തെ ചൂഷണത്തില്‍നിന്ന് രക്ഷിക്കുക, സകാത്ത് സംവിധാനം കാര്യക്ഷമമാക്കുക, സമസ്തയുടെ പ്രവര്‍ത്തനങ്ങള്‍ അഖിലേന്ത്യാതലത്തില്‍ വിപുലവും വ്യവസ്ഥാപിതവുമാക്കുക, വര്‍ഷംതോറും പൊതുബജറ്റ് അവതരിപ്പിക്കുക തുടങ്ങിയവയാണ് അടുത്ത പത്ത് വര്‍ഷത്തേക്കുള്ള സമീപന രേഖയെന്ന് അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു.
Madhyamam 29/04/2011

അഭിപ്രായങ്ങളൊന്നുമില്ല:

"ധന സമ്പാദനത്തിനും യാഥാസ്ഥിതികത നില നിര്‍ത്താനും മാത്രമാണ് കാന്തപുരത്തിന് താല്പര്യമുള്ളത്." എം ഗംഗാധരന്‍