പിരിവ്

നിങ്ങളുടെ പക്കലുള്ള കാന്ത തട്ടിപ്പുകള്‍,കള്ളത്തരങ്ങള്‍,പൊള്ളത്തരങ്ങള്‍,നുണകള്‍,അയച്ചു തന്ന് സഹായിക്കുക : kanthamala@gmail.com

സമുദായത്തെ ഭിന്നിപ്പിക്കുകയും സ്വാര്ത്ഥ താല്പര്യത്തിന് വേണ്ടി, ന്യൂനപക്ഷ വിരുദ്ധരുമായുള്ള അവിശുദ്ധ കൂട്ടുകെട്ടും മുസ്ലിം സമൂഹത്തില് അനൈക്യത്തിന്റെ വിത്ത് പാകുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ കുതന്ത്രങ്ങള്ക്കെതിരെ സമുദായത്തെ ബോധവാന്മാരാക്കേണ്ടത് നമ്മുടെ ബാധ്യതയാണ്.
പ്രവാചകര് അരുളി: من خرج يفرق بين امتي فاضربوا عنقه. എന്റെ സമുദായത്തില് ഭിന്നിപ്പുണ്ടാക്കാന് ഒരാ‍ള് പുറപ്പെട്ടാല് അയാളുടെ പിരടി നിങ്ങള് വെട്ടുക. (ഹദീസ് ശരീഫ്)
ചുരുങ്ങിയ പക്ഷം ഇത്തരം കാപട്യങ്ങളും ദുഷ് ചെയ്തികളും വിളിച്ചു പറയേണ്ട ഒരു ബാധ്യത എനിക്കും നിങ്ങള്ക്കും ഉണ്ട്.
********************************************************************************************************************************

2011, ഒക്ടോ 16

കാന്തപുരത്തിന്റെ കൊള്ളപ്പണത്തില്‍ ഒരു തിരുമുടി കൊട്ടാരം







ലോകാദരണീയനായ മുഹമ്മദ്‌ നബിയുടെ തിരുശേഷിപ്പുകള്‍ക്ക്‌ പ്രത്യേകത ഉണ്ടായേക്കാം. അതിലേറെ ബഹുമാനവും കാണും. വിശ്വാസികള്‍ക്ക്‌ അതില്‍ ആശ്വാസവും കണ്ടെത്താന്‍ കഴിഞ്ഞേക്കും. അതെല്ലാം ദൈവത്തിന്‌ കൊടുക്കുന്നു. ഞങ്ങള്‍ സീസറിനുള്ളതേ എടുക്കുന്നുള്ളൂ. `കാന്തപുരം കള്ളക്കാഫിറാണെ'ന്ന്‌ ആദ്യം പറഞ്ഞത്‌ കോഴിക്കോട്‌ തെരുവിലെ നമ്പര്‍ വണ്‍ അഭിസാരികയായിരുന്ന ജമീലയാണ്‌. ഇവള്‍ ആരാണെന്ന്‌ അറിയണമെങ്കില്‍ ക്രൈം-ന്റെ മുന്‍ ലക്കങ്ങളില്‍ പരതിയാല്‍ മതി. അതവിടെ നില്‍ക്കട്ടെ.
``ഈശ്വരന്‍ തെറ്റു ചെയ്‌താലും ഞാന്‍ റിപ്പോര്‍ട്ടു ചെയ്യു''മെന്ന സ്വദേശാഭിമാനി രാമകൃഷ്‌ണപിള്ളയുടെ നിശ്ചയദാര്‍ഡ്യം അന്വര്‍ത്ഥമാക്കാനാണ്‌ ഇവിടെ ഞങ്ങളുടെ എളിയ ശ്രമം. അതുകൊണ്ടു തന്നെ മുസ്ലീം സമുദായത്തിലെ ഒരു വിഭാഗത്തിന്റെ ഖല്‍ബില്‍ ഈശ്വര തുല്യനായിരിക്കാം ശൈഖുന കാന്തപുരം എ.പി.അബൂബക്കര്‍
മുസ്‌ലിയാര്‍. പക്ഷേ, മതാന്ധതയില്‍ സര്‍വ്വതും മറന്ന്‌ ഉസ്‌താദിന്‌ സ്‌തുതി പാടുന്ന നിരക്ഷരരായ എ.പി.സുന്നി സംഘങ്ങളോട്‌ സഹതാപത്തോടെ ഞങ്ങള്‍ പറയാന്‍ തുനിയുന്നത്‌ കാന്തപുരം എന്ന കൊള്ളപ്പണക്കാരന്റെ കള്ളത്തരങ്ങളാണ്‌. മറ്റു മുസ്ലീം സംഘടനകളുടെ കാന്തപുരത്തെക്കുറിച്ചുള്ള പഴി പറച്ചില്‍ പരമാവധി എഡിറ്റ്‌ ചെയ്‌തു കൊടുത്താല്‍ പോലും കുറഞ്ഞത്‌ ഒരു അഞ്ച്‌ ലക്കം ക്രൈം എങ്കിലും പ്രസിദ്ധീകരിക്കാം... ഇന്നലില്ലാഹി.
മലബാറിലെ മുസ്ലീങ്ങള്‍ മണ്ടന്മാരാണെന്ന്‌ പൊതുവെ ഒരു ധാരണ ഉണ്ടായിരുന്നു. കാന്തപുരം മൗലവിയുടെ മുടിപ്പള്ളിക്കായുള്ള പണപ്പിരിവ്‌ തുടങ്ങിയതോടെ അത്‌ ശരിയാണെന്ന്‌ തോന്നിപ്പിക്കുന്ന പ്രതികരണമാണ്‌ ഞങ്ങള്‍ പ്രതീക്ഷിച്ചത്‌. പക്ഷേ, തെറ്റി. മുഹമ്മദ്‌ നബിയുടെ തിരുശേഷിപ്പിന്റെ പേരില്‍ അറിവില്ലാത്ത മുസ്ലീം സഹോദരങ്ങളുടെ പണം പിടുങ്ങാനുള്ള കള്ളത്തരങ്ങള്‍ക്കെതിരെ സമുദായത്തിലെ മറ്റു സംഘടനകള്‍ സര്‍വ്വ വിയോജിപ്പുകളും മറന്ന്‌ രംഗത്തിറങ്ങിയതോടെ കാന്തപുരവും കൂട്ടരും
മുസ്ലീങ്ങള്‍ക്കിടയില്‍ ഏതാണ്ട്‌ ഒറ്റപ്പെട്ടിരിക്കുകയാണ്‌. തിരുനബിയുടെ ശേഷിപ്പുകളുടെ ആധികാരികത ചോദ്യം ചെയ്യുമ്പോള്‍ `സുബര്‍കത്തില്‍' കാണാമെന്നാണ്‌ കാന്തപുരത്തിന്റെയും കുഞ്ഞാടുകളുടെയും മറുമൊഴി... സുബ്‌ഹാനള്ളാ.
കാന്തപുരത്തിന്റെ മോഹപദ്ധതിയായിരുന്നു കോഴിക്കോട്‌ സ്വപ്‌ന നഗരിയില്‍ ഒരു ആസ്ഥാന മന്ദിരം. നഗരഹൃദയത്തില്‍ `മര്‍ക്കസ്‌ കോംപ്ലക്‌സ്‌' എന്ന ബഹുനില സമുച്ചയം തീര്‍ത്തു കൊടുത്തു കൊണ്ട്‌ സുന്നി മക്കള്‍ ഉസ്‌താദിനെ കോടീശ്വരനാക്കി. അനാഥ മക്കളുടെ കഥകളില്‍ നൊമ്പരം ചാര്‍ത്തിയും മസ്‌ജിദിന്റെ പേരില്‍ മരമണ്ടന്മാരായ അറബികളെ പിഴിഞ്ഞും കാന്തപുരം പണം സ്വരുക്കൂട്ടി മസ്‌ജിദിന്റെ മറവില്‍ ഒരു ഷോപ്പിംഗ്‌ കോംപ്ലക്‌സു തന്നെ ഉണ്ടാക്കി. ഇതോടെ ചക്കരക്കുടത്തില്‍ കൈയ്യിട്ടവന്റെ അവസ്ഥയായി കാന്തപുരത്തിന്‌. നക്കാന്‍ തുടങ്ങിയതോടെ ആര്‍ത്തി മൂത്തു. എന്തു പറഞ്ഞാലും വേദവാക്യമാക്കാന്‍ കുറെ
സഖാഫിമാരും സ്‌തുതി ഓതാന്‍ കുറെ സുന്നി അണികളും ചുറ്റും കൂടിയപ്പോള്‍ കാന്തപുരത്തിന്റെ മോഹങ്ങള്‍ ആകാശം മുട്ടി. അങ്ങനെയാണ്‌ തിരുനബിയുടെ മുടിവരെ കച്ചവട ചരക്കാക്കി കോഴിക്കോട്‌ നഗരത്തില്‍ ആഢംബരമേറിയ 42 കോടിയുടെ `ശെഹ്‌റേ മുബാറക്ക്‌' എന്ന മുടിപ്പള്ളി ആശയം ഉണര്‍ന്നത്‌.
മുസ്ലീങ്ങളെ മുടിപ്പിക്കാന്‍
ഒരു മുടിപ്പള്ളിയോ...?
മര്‍ക്കസിന്റെ വാര്‍ഷിക മഹാസമ്മേളനത്തിലാണ്‌ കാന്തപുരം ഈ മുടിത്തട്ടിപ്പിന്‌ തുടക്കമിട്ടത്‌. സമ്മേളനത്തില്‍ തടിച്ചു കൂടിയ പതിനായിരങ്ങളെ സാക്ഷി നിര്‍ത്തി ഒരു അറബിയില്‍നിന്നും പ്രവാചകന്റെ മുടി എന്ന പേരില്‍ അത്‌ ഏറ്റു വാങ്ങുകയായിരുന്നു. പെണ്ണുങ്ങളുടെ മുടി എന്ന്‌ തോന്നിക്കുന്ന വിധത്തിലുള്ള നീളമുള്ള മുടിക്കെട്ടുകളില്‍ നിന്നാണ്‌ അറബി കാന്തപുരത്തിന്‌ തട്ടിപ്പു നടത്താന്‍ ഈ മുടി ഒപ്പിച്ചു കൊടുത്തതത്രെ.
``ഇന്ത്യയിലെ കേരളം എന്ന സംസ്ഥാനത്തില്‍ കോഴിക്കോടിനടുത്ത്‌ കാരന്തൂരില്‍ മര്‍ക്കസ്‌ എന്ന പേരില്‍ സമുദായത്തില്‍ പല സര്‍ക്കസും നടത്തുന്ന കാന്തപുരം അബൂബക്കര്‍ എന്ന മുസ്‌ലിയാര്‍ ജീവിച്ചിരിപ്പുണ്ടെന്നും തന്റെ കൈവശമുള്ള മുടി അദ്ദേഹത്തിനെ ഏല്‌പിക്കണമെന്നും മുഹമ്മദ്‌ നബി സ്വപ്‌നത്തില്‍ കല്‌പിച്ചു'' എന്നാണ്‌ അബുദാബിക്കാരന്‍ അറബി സമ്മേളനത്തില്‍ തട്ടിവിട്ടത്‌. പാവം ഇത്‌ കേട്ടവരെല്ലാം വിശ്വസിച്ചു.
പിന്നീട്‌ നബിയുടെ മുടിയെക്കുറിച്ചള്ള മഹിമകള്‍ നാടാകെ പരന്നു. ഈ മുടി സൂക്ഷിച്ചിരിക്കുന്ന വെള്ളം കുടിച്ചാല്‍ രോഗശമനവും ആയുരാരോഗ്യവും കൈവരിക്കാനാകുമെന്ന പ്രചരണം കൊടുമ്പിരി കൊണ്ടതോടെ കാന്തപുരത്തിന്റെ പണപ്പെട്ടി നിറഞ്ഞു കുമിയാന്‍ തുടങ്ങി. ഒരു കുപ്പി വെള്ളത്തിന്‌ 25,000 രൂപവരെ പ്രതിഫലം വാങ്ങി വെള്ളക്കച്ചവടവും പൊടി പൊടിച്ചു. വെള്ളം അടിച്ച്‌ രോഗശാന്തി വന്നവര്‍ കാന്തപുരം സമ്മേളനങ്ങളില്‍ സാക്ഷ്യം പറയാന്‍ എത്തി തുടങ്ങിയതോടെ കാര്യങ്ങള്‍ എളുപ്പമായി.
പിന്നീടൊന്നും ആലോചിച്ചില്ല. കേരളത്തിലെ തന്റെ മുഴുവന്‍ അനുയായികളോടുമായി കാന്തപുരം ഓഡര്‍ ഇറക്കി. തിരുമുടി പള്ളിക്ക്‌ ഉദാരമായി സംഭാവന ചെയ്യുക. ഇതിനായി കൂപ്പണുകള്‍ തയ്യാറായി. ആയിരം രൂപ പിരിച്ചാല്‍ 600 രൂപ കാന്തപുരത്തിനും 400 രൂപ പിരിവുകാരനും എന്ന നിബന്ധനയില്‍ നാടുനീളെ മുടിപ്പള്ളിക്കായി പിരിവു തുടങ്ങി.
പള്ളിയെ മറയാക്കി 42 കോടി മുടക്കി 1200 മുറികളുള്ള സ്റ്റാര്‍ ഹോട്ടല്‍
അടങ്ങുന്ന ഒരു വന്‍ ഷോപ്പിംഗ്‌ മാള്‍ പണിതുയര്‍ത്താനുള്ള ഉസ്‌താദിന്റെ പൂതിക്ക്‌ സര്‍വ്വതും മറന്ന്‌ സുന്നി അണികള്‍ പൂര്‍ണ്ണ പിന്തുണ കൊടുക്കുകയും ചെയ്‌തു. മുടിയെ ആരാധിക്കാനും മുടിവെള്ളം കുടിക്കാനുമായി എത്തുന്ന സമ്പന്നരായ അണികള്‍ക്ക്‌ താമസിക്കാവുന്ന തരത്തിലുള്ള ആഢംബര മുറികളാണ്‌ ഇവിടെയുള്ളതത്രേ. 1200 മുറികളും അനുബന്ധ സ്ഥാപനങ്ങളും ഇതിനകം തന്നെ റിയല്‍ എസ്റ്റേറ്റ്‌ ലോബി കൈയ്യടക്കി കഴിഞ്ഞു എന്നാണ്‌ സംസാരം. മാത്രമല്ല, പണപ്പിരിവ്‌ തകൃതിയായി നടക്കുന്നുണ്ടെങ്കിലും പള്ളി സ്ഥാപിക്കാനുള്ള സ്ഥലം ഇതുവരെ കാന്തപുരം പ്രഖ്യാപിച്ചിട്ടില്ല. കാരണം പറയുന്നത്‌ അത്‌ പുറത്തു പറഞ്ഞാല്‍ റിയല്‍ എസ്റ്റേറ്റ്‌ മാഫിയ സമീപത്തുള്ള വസ്‌തുക്കള്‍ക്ക്‌ വില കൂട്ടി പറയും എന്നാണ്‌.
`എന്റെ പേരില്‍ മനഃപൂര്‍വ്വം കളവ്‌ കെട്ടിപറയുന്നവനാരോ അവന്‍ നരകത്തില്‍ തന്റെ ഇരിപ്പിടം ഒരുക്കി കൊള്ളട്ടെ'. കാന്തപുരം മുടിയുടെ മദ്‌ഹ്‌ പറഞ്ഞ്‌ മേനി നടിക്കുന്ന സാക്ഷാല്‍ മുഹമ്മദ്‌ നബിയുടെ തിരുവചനങ്ങളില്‍ ഒന്നാണ്‌ മേല്‍ ഉദ്ധരിച്ചത്‌. ലോകത്തുള്ള മുസ്ലീങ്ങള്‍ എല്ലാവര്‍ക്കും ഇത്‌ ഒരു തിരുവചനമാകുമ്പോള്‍ കാന്തപുരത്തിന്‌ ഇത്‌ ബാധകമല്ലന്നല്ലേ മുടിപ്പള്ളിയെ മഹത്വ വല്‍ക്കരിക്കുന്നതിലൂടെ തെളിയുന്നത്‌.
പ്രവാചകന്റെ മുടി വ്യാജമാണോ അല്ലയോ എന്നല്ല വാദം. തനിക്ക്‌ ദിവ്യത്വം കല്‍പ്പിച്ച്‌ ആരാധനയ്‌ക്ക്‌ പാത്രമാക്കരുത്‌ എന്നാണ്‌ മുഹമ്മദ്‌ നബി കല്‌പിച്ചിരിക്കുന്നത്‌. ഇത്‌ മറ്റാരേക്കാള്‍ നന്നായി പണ്ഡിതന്‍ കൂടിയായ കാന്തപുരത്തിനറിയാം. പ്രവാചക സ്‌നേഹം കൊണ്ട്‌ തിരുകേശമോ മറ്റു ശേഷിപ്പുകളോ വിശിഷ്‌ടമായി സൂക്ഷിക്കണമെങ്കില്‍ അത്‌ ലോകത്തെ ഏറ്റവും വലിയ കൊട്ടാരത്തില്‍ സ്ഥാപിക്കാന്‍ ഇന്ന്‌ പ്രവാചകന്റെ നാടായ സൗദി
അറേബ്യയിലെ വിശ്വാസികള്‍ക്ക്‌ കഴിയും. അതിനുള്ള സാമ്പത്തിക ശേഷി അവിടത്തെ ഭരണകൂടത്തിനും കോടീശ്വരന്മാരായ അറബികള്‍ക്കുമുണ്ട്‌. കാന്തപുരം മുടി സൂക്ഷിക്കാന്‍ 42 കോടിയുടെ പള്ളി പണിയുമ്പോള്‍ വേണമെങ്കില്‍ ആരോടും യാചിക്കാതെ അവര്‍ക്ക്‌ 42,000 കോടിയുടെ പള്ളി പണിയാം.
മാത്രമല്ല, മുസ്ലീം സമുദായത്തിന്‌ നബിക്കുശേഷം മാതൃകയായിരുന്ന ഖലീഫമാരോ അവര്‍ക്ക്‌ ശേഷം വന്ന ആളുകളോ കാന്തപുരത്തെ പോലെ തിരുശേഷിപ്പിന്റെ പേരില്‍ പിരിവു നടത്തിയതായും പള്ളി പണിതതായും രേഖകളില്‍ ഇല്ല. പ്രവാചക ശേഷിപ്പുകള്‍ ദൈവപ്രീതിക്കായി സൂക്ഷിക്കുമായിരുന്നു എങ്കില്‍ നബിയെ കാന്തപുരത്തെക്കാള്‍ സ്‌നേഹിച്ച ഇവര്‍ എത്ര `ശെഹ്‌റേ മുബാറക്കു'കള്‍ കെട്ടിപ്പൊക്കുമായിരുന്നു. പക്ഷേ, അവരെല്ലാം പ്രവാചകനോടുള്ള സ്‌നേഹം പ്രകടിപ്പിക്കുന്നതിനുള്ള ഉത്തമമായ മാര്‍ഗ്ഗമാക്കിയത്‌ അദ്ദേഹത്തിന്റെ ചര്യകള്‍ സ്വന്തം ജീവിതത്തില്‍ പ്രായോഗികമാക്കിക്കൊണ്ടായിരുന്നു. സമുദായത്തെ ഇല്ലാ കഥകള്‍ പറഞ്ഞ്‌ കബളിപ്പിച്ചുണ്ടാക്കിയ കൊള്ളപ്പണം കൊണ്ട്‌ സ്വന്തം പേരില്‍ ഷോപ്പിംഗ്‌ കോംപ്ലക്‌സ്‌ കെട്ടിപ്പൊക്കിയാണ്‌ നബിയോടുള്ള സ്‌നേഹം കാന്തപുരം കാട്ടുന്നത്‌.
കാന്തപുരത്തിന്റെ ഈ തട്ടിപ്പ്‌ തിരിച്ചറിഞ്ഞ മറ്റു മുസ്ലീം സമുദായ സംഘടനകള്‍ പ്രവാചകനെ വച്ചുള്ള കച്ചവടത്തിനെതിരായി പരസ്യമായി രംഗത്തു വന്നിരിക്കുകയാണ്‌. തിരുകോശത്തിന്റെ ആധികാരികതയെ ചോദ്യം ചെയ്‌തുകൊണ്ട്‌ കേരളത്തിന്റെ മുക്കുമൂലകളില്‍ കാന്തപുരം എതിരാളികളും അനുയായികളും മൈക്കു കെട്ടി വാഗ്വാദത്തിലാണ്‌. കേരളീയ സമൂഹത്തിനു മുന്നില്‍ മുസ്ലീങ്ങളെ പരമാവധി അപഹാസ്യനാക്കാനേ കാന്തപുരത്തിന്റെ ഈ മുടിപ്പള്ളി കൊണ്ട്‌ കഴിഞ്ഞിട്ടുള്ളൂ എന്നാണ്‌ നിഷ്‌പക്ഷമതികളായ മുസ്ലീം സഹോദരങ്ങളുടെ അഭിപ്രായം.
`സത്യവിശ്വാസികളെ പണ്ഡിതന്മാരിലും പുരോഹിതന്മാരിലും പെട്ട ധാരാളം പേര്‍ ജനങ്ങളുടെ ധനം അന്യായമായി തിന്നുകയും അള്ളാഹുവിന്റെ മാര്‍ഗ്ഗത്തില്‍ നിന്ന്‌ (അവരെ) തടയുകയും ചെയ്യുന്നു' 9:34. ലോകാവസാനത്തിന്റെ ലക്ഷണങ്ങളിലൊന്നായി വിശ്വാസികളെ വഴിതെറ്റിക്കുന്ന പണ്ഡിതന്മാര്‍ വര്‍ദ്ധിക്കുമെന്ന്‌ ഖുറാന്‍ പറയുന്നുണ്ടല്ലോ. കാന്തപുരത്തെപ്പോലെയുള്ള കള്ള പുരോഹിതന്മാരെ ഉദ്ദേശിച്ചാണോ ഈ ഖുറാന്‍ വചനം എന്ന്‌ തോന്നിപ്പോകുന്നു.


Crime Magazine

അഭിപ്രായങ്ങളൊന്നുമില്ല:

"ധന സമ്പാദനത്തിനും യാഥാസ്ഥിതികത നില നിര്‍ത്താനും മാത്രമാണ് കാന്തപുരത്തിന് താല്പര്യമുള്ളത്." എം ഗംഗാധരന്‍