പിരിവ്

നിങ്ങളുടെ പക്കലുള്ള കാന്ത തട്ടിപ്പുകള്‍,കള്ളത്തരങ്ങള്‍,പൊള്ളത്തരങ്ങള്‍,നുണകള്‍,അയച്ചു തന്ന് സഹായിക്കുക : kanthamala@gmail.com

സമുദായത്തെ ഭിന്നിപ്പിക്കുകയും സ്വാര്ത്ഥ താല്പര്യത്തിന് വേണ്ടി, ന്യൂനപക്ഷ വിരുദ്ധരുമായുള്ള അവിശുദ്ധ കൂട്ടുകെട്ടും മുസ്ലിം സമൂഹത്തില് അനൈക്യത്തിന്റെ വിത്ത് പാകുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ കുതന്ത്രങ്ങള്ക്കെതിരെ സമുദായത്തെ ബോധവാന്മാരാക്കേണ്ടത് നമ്മുടെ ബാധ്യതയാണ്.
പ്രവാചകര് അരുളി: من خرج يفرق بين امتي فاضربوا عنقه. എന്റെ സമുദായത്തില് ഭിന്നിപ്പുണ്ടാക്കാന് ഒരാ‍ള് പുറപ്പെട്ടാല് അയാളുടെ പിരടി നിങ്ങള് വെട്ടുക. (ഹദീസ് ശരീഫ്)
ചുരുങ്ങിയ പക്ഷം ഇത്തരം കാപട്യങ്ങളും ദുഷ് ചെയ്തികളും വിളിച്ചു പറയേണ്ട ഒരു ബാധ്യത എനിക്കും നിങ്ങള്ക്കും ഉണ്ട്.
********************************************************************************************************************************

2011, ഒക്ടോ 16

കാന്തപുരത്തിനെതിരെ ലൈംഗിക ആരോപണം: ക്രൈം റിപോര്‍ട്ട് കോടതി ശരി വച്ചു!

അപകീര്‍ത്തികേസ്‌: ക്രൈം-ന്‌ അനുകൂലമായി കോടതി വിധി സെന്‍സിങ്ങ്‌ എഡിറ്റര്‍ അഡ്വ. ഇസ്‌മയില്‍ വഫയ്‌ക്കും റിപ്പോര്‍ട്ടര്‍ക്കും മൂന്നു മാസം ജയില്‍ ശിക്ഷയും 5,000 രൂപ പിഴയും


കോഴിക്കോടു നിന്നും പ്രസിദ്ധീകരിക്കുന്ന സെന്‍സിങ്ങ്‌ മാസികയുടെ എഡിറ്റര്‍ അഡ്വ. ഇസ്‌മയില്‍ വഫയ്‌ക്കും റിപ്പോര്‍ട്ടര്‍ സുല്‍ഫിക്കറിനും മൂന്നുമാസം തടവും അയ്യായിരം രൂപ പിഴയും.
കാന്തപുരം അബൂബക്കര്‍ മുസലിയാരെ ന്യായീകരിച്ചും ക്രൈം ചീഫ്‌ എഡിറ്റര്‍ ടി.പി.നന്ദകുമാറിനെ അപകീര്‍ത്തിപ്പെടുത്തിയും സെന്‍സിങ്ങ്‌ മാസികയില്‍ 2004 സെപ്‌തംബറില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിനെതിരെ നന്ദകുമാര്‍ നല്‍കിയ അപകീര്‍ത്തിക്കേസിലാണ്‌ എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ്‌ ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ ഇജാസ്‌ ശിക്ഷ വിധിച്ചത്‌.
കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക്‌ ജമീല എന്ന സ്‌ത്രീയില്‍ ഒരു ജാര സന്തതിയുണ്ടായെന്നും അതിന്റെ പേരില്‍ ജമീല ബ്ലാക്ക്‌ മെയില്‍ ചെയ്‌ത്‌ പണം തട്ടുകയാണെന്നും വിശദീകരിച്ച്‌ ഒരു അന്വേഷണ റിപ്പോര്‍ട്ട്‌ ക്രൈം-ന്റെ 2004 ആഗസ്റ്റ്‌ ലക്കത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇതിനു മറുപടിയായിട്ടാണ്‌ സെന്‍സിങ്ങ്‌ മാസികയില്‍ ടി.പി.നന്ദകുമാറിന്‌ അപകീര്‍ത്തികരമായ റിപ്പോര്‍ട്ട്‌ പ്രസിദ്ധീകരിച്ചത്‌.
ടി.പി.നന്ദകുമാര്‍ സംഘപരിവാറിന്റെ വക്താവാണെന്നും ബ്ലാക്ക്‌ മെയിലറാണെന്നും ക്രൈം അശ്ലീല മാസികയാണെന്നും പ്രസ്‌തുത റിപ്പോര്‍ട്ടില്‍ ആരോപിച്ചിരുന്നു.


ഈ റിപ്പോര്‍ട്ട്‌ തനിക്ക്‌ അപമാനകരവും സമൂഹത്തില്‍ തന്റെ സ്ഥാനം കരിതേച്ച്‌ കാണിക്കാനുള്ള ബോധപൂര്‍വ്വമുള്ള ശ്രമമാണെന്നും വാദിച്ചാണ്‌ ടി.പി.നന്ദകുമാര്‍ `സെന്‍സിങ്ങ്‌' എഡിറ്റര്‍ അഡ്വ. ഇസ്‌മയില്‍ വഫയ്‌ക്കും റിപ്പോര്‍ട്ടര്‍ സുല്‍ഫിക്കറിനും എതിരായി അപകീര്‍ത്തി കേസ്‌ ഫയല്‍ ചെയ്‌തത്‌.
അഡ്വക്കേറ്റിന്റെ സഹായമില്ലാതെ ക്രൈം ചീഫ്‌ എഡിറ്റര്‍ ടി.പി.നന്ദകുമാര്‍ നേരിട്ടാണ്‌ കേസ്‌ വാദിച്ചത്‌. പ്രതികള്‍ക്കുവേണ്ടി സീനിയര്‍ ക്രിമിനല്‍ ലോയര്‍ അഡ്വ. അശോകന്‍ ഹാജരായി.

അഭിപ്രായങ്ങളൊന്നുമില്ല:

"ധന സമ്പാദനത്തിനും യാഥാസ്ഥിതികത നില നിര്‍ത്താനും മാത്രമാണ് കാന്തപുരത്തിന് താല്പര്യമുള്ളത്." എം ഗംഗാധരന്‍